കുറുമാത്തൂരിൽ വയോധികയെ ചുറ്റിക കൊണ്ട് അക്രമിച്ച് സ്വർണ്ണം കവർന്നു



തളിപ്പറമ്പ് : വയോധികയെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി മൂന്നര പവൻ സ്വർണമാല കവർന്നു. കുറുമാത്തൂർ കീരിയാട് ബാവുപ്പറമ്പിലെ  തളിയൻ വീട്ടിൽ കാർത്യായനി (78) യെയാണ് അക്രമിച്ചത്. ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഒരാൾ വീട്ടിൽ   വെള്ളം ചോദിച്ചെത്തുകയും വെള്ളം എടുക്കാൻ പോകുമ്പോൾ പിറകിൽ നിന്ന് ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി മൂന്നര പവൻ സ്വർണ്ണമാലയുമായി രക്ഷപ്പെടുകയായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞ്  മകൻ സജീവൻ എത്തിയപ്പോഴാണ് അവശനിലയിൽ വീണു കിടക്കുന്ന കാർത്യായനിയെ കണ്ടത്.ഇവരെ തളിപ്പറമ്പിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post