എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം നാളെ ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക്;ഇക്കുറിയും ഗ്രേസ്മാര്‍ക്ക് ഇല്ല

 


എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം നാളെ ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് നടക്കും. എസ്.എസ്.എല്‍.സി, പ്പ്ലസ് 2 പരീക്ഷ എഴുതിയവര്‍ക്ക് ഇത്തവണയും ഗ്രേസ്മാര്‍ക്ക് ഇല്ല.

വിദ്യാഭ്യാസ വകുപ്പ് നേരിട്ടു നടത്തുന്നതും അംഗീകരിച്ചതുമായ കലാ, കായിക, ശാസ്ത്ര പരിപാടികള്‍കോവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ അധ്യയനവര്‍ഷം റദ്ദാക്കിയിരുന്നു. അതിനാല്‍ ഇവയില്‍ പങ്കെടുക്കുന്നവര്‍ക്കു നല്‍കുന്ന ഗ്രേസ് മാര്‍ക്ക് ഉണ്ടാവില്ല.ഇക്കാര്യം വ്യക്തമാക്കി പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവു പുറപ്പെടുവിച്ചു 

എസ്എസ്എൽസി പരീക്ഷാഫലം നാളെ ഉച്ചക്ക് മൂന്ന് മണിക്ക് മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വിദ്യാർഥികൾക്ക് ഫലം ലഭ്യമാകും. 

ഫലപ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പ് പൂർത്തിയായി കഴിഞ്ഞതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഫലമറിയാൻ ഔദ്യോഗിക വെബ്സൈറ്റ് ആയ keralaresults.nic.in അല്ലെങ്കിൽ keralapareekshabhavan.in സന്ദർശിക്കുക.


ഹോം പേജിൽ 'Kerala SSLC Result 2022' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യ്ത് റോൾ നമ്പർ, മറ്റ് ലോഗിൻ വിശദാംശങ്ങൾ എന്നിവ സമർപ്പിക്കണം. തുടർന്ന് എസ്എസ്എൽസി ഫലം സ്‌ക്രീനിൽ കാണാനാകും. ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുക്കാം.



Post a Comment

Previous Post Next Post