നടി അംബിക റാവു അന്തരിച്ചു

 


നടിയും സഹസംവിധായകയുമായ അംബിക റാവു (56) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതമൂലമാണ് അന്ത്യം. വൈറസ്, കുമ്പളങ്ങി നൈറ്റ്സ്, മീശ മാധവൻ, അനുരാഗ കരിക്കിൻവെള്ളം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തൊമ്മനും മക്കളും, സാൾട്ട് ആൻഡ് പെപ്പർ, രാജമാണിക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളുടെ സഹസംവിധായികയാണ്. കഴിഞ്ഞ 20 വര്‍ഷത്തോളം മലയാള സിനിമാ രംഗത്ത് സജീവമായിരുന്നു.

Post a Comment

Previous Post Next Post