കണ്ണൂര്‍: റെയില്‍വെയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി അറസ്റ്റില്‍. കണ്ണൂര്‍ ഇരിട്ടി ചരല്‍ സ്വദേശിനി ബിന്‍ഷ ഐസക്കാണ് അറസ്റ്റിലായത്.
യുവതിയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഇവര്‍ കണ്ണൂര്‍ ആര്‍പിഎഫിന്റെ പിടിയിലാവുന്നത്. റെയില്‍വേയില്‍ ജോലിയുണ്ടെന്ന് പറഞ്ഞ് യുവാവിനെ വിവാഹം കഴിച്ചുവെന്ന പരാതിയും ഇവര്‍ക്കെതിരെയുണ്ട്.
എന്നും രാവിലെ യുവാവ് ബിന്‍ഷയെ റെയില്‍വേ സ്റ്റേഷനില്‍ ജോലിക്കായി കൊണ്ടുവിടും. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി ജോലിക്ക് പോയ ബിന്‍ഷയെ കാണാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണം നടത്തിവരവെയാണ് ബിന്‍ഷ കണ്ണൂരില്‍ ആര്‍പിഎഫിന്റെ പിടിയിലാവുന്നത്.
ആര്‍പിഎഫ് കണ്ണൂര്‍ ടൗണ്‍പൊലീസിന് കൈമാറിയ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ജോലി വാഗ്ദാനം ചെയ്ത് പലരേയും വഞ്ചിച്ചതായി അറിയുന്നത്. റെയില്‍വേയില്‍ ജോലി തരപ്പെടുത്തി തരാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. മാസങ്ങള്‍ കഴിഞ്ഞും ജോലി ലഭിക്കാതായതോടെ പലരും പരാതി പറഞ്ഞ് രംഗത്തെത്തി. ഇതിനിടെയാണ് യുവതി നാടുവിട്ടത്. കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്തുകൊടേരിയാണ് കേസന്വേഷിക്കുന്നത്.

Post a Comment