സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുത്തനെ താഴ്ന്നു. ഒറ്റ ദിവസം കൊണ്ട് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഇന്നത്തെ സ്വർണ വില ഗ്രാമിന് 4715 രൂപയായി. ഒരു പവന് 37,720 രൂപയാണ് ഇന്നത്തെ വില. രണ്ട് ദിവസത്തിനിടെ 960 രൂപയുടെ കുറവാണ് സ്വർണ വിലയിൽ ഉണ്ടായത്. 22 കാരറ്റ് സ്വർണ വിലയിൽ ഉണ്ടായ കുറവിനെ തുടർന്ന് 18 കാരറ്റിനും ആനുപാതികമായ വിലക്കുറവ് ഉണ്ടായി. 18 കാരറ്റ് ഗ്രാമിന് 20 രൂപ കുറഞ്ഞു.
.jpeg)
Post a Comment