ദില്ലി: അഞ്ച് ദിവസത്തിനുള്ളില്‍ എന്‍എച്ച്-53 ല്‍ 75 കിലോമീറ്റര്‍ റോഡ് നിര്‍മ്മിച്ച് ഗിന്നസ് റെക്കോഡ് സ്വന്തമാക്കി രാജ്യം.
തുടര്‍ച്ചയായ ബിറ്റുമിനസ് കോണ്‍ക്രീറ്റ് നിര്‍മിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്‌എഐ) ചൊവ്വാഴ്ച ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. മഹാരാഷ്ട്രയിലെ അമരാവതിക്കും അകോലയ്ക്കും ഇടയിലാണ് 105 മണിക്കൂറും 33 മിനിറ്റും കൊണ്ട് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
രാജ്പുത് ഇന്‍ഫ്രാക്കോണ്‍ എന്ന സ്വകാര്യ കരാറുകാരനാണ് ഈ ഭാഗം നിര്‍മിച്ചത്. അമരാവതി-അകോല ഹൈവേയിലെ ഈ ഭാഗത്തിന്‍റെ നിര്‍മ്മാണം ശനിയാഴ്ച രാവിലെ ആറിന് ആരംഭിച്ച് ചൊവ്വാഴ്ച പൂര്‍ത്തിയായി. ദേശീയപാത-53 ഹൈവേ ഇന്ത്യയിലെ ധാതു നിക്ഷേപ പ്രദേശങ്ങളയും ഇതിന്‍റെ അനുബന്ധ പട്ടണങ്ങളെയും ബന്ധിപ്പിച്ചാണ് കടന്നു പോകുന്നത്. കൊല്‍ക്കത്ത, റായ്പൂര്‍, നാഗ്പൂര്‍, അകോല, ധൂലെ, സൂറത്ത് തുടങ്ങിയ പ്രധാന നഗരങ്ങളെ ഇത് ബന്ധിപ്പിക്കുന്നു.

Post a Comment