കാലവര്‍ഷം : ആദ്യ ആഴ്ചയിൽ 65% മഴ കുറവ്, കണ്ണൂരിൽ 50% കുറവ്

 



തിരുവനന്തപുരം: കാലവര്‍ഷം ഒരാഴ്ച പിന്നിടുമ്ബോള്‍ മഴ 65% കുറവ്.

കടലിലെ മഴമേഘങ്ങള്‍ കരയെത്തും മുമ്ബേ പെയ്യുന്നതിനാല്‍ കാലവര്‍ഷക്കാറ്റിന് വേഗത കുറയും. അതാണ് മഴ സജീവമാകാത്തത്. ഇപ്പോള്‍ ശരാശരിയേക്കാള്‍ 20% കൂടുതല്‍ മഴ കിട്ടേണ്ടതാണ്. കേരളത്തില്‍ ഏറവുമധികം മഴ ജൂലായിലാണ്. 720.1 മില്ലി മീറ്റര്‍ കിട്ടണം. 643 മില്ലി മീറ്റര്‍ ജൂണിലും. ഇത്തവണ കുറയും.

ജൂലായില്‍ മണ്‍സൂണ്‍ കാറ്റിന് വേഗമേറി മഴമേഘങ്ങള്‍ കരയിലേക്ക് വന്ന് മഴ സജീവമാകാം.

മേയ് 29ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് കേരളത്തില്‍ കാലവര്‍ഷം സ്ഥിരീകരിച്ചെങ്കിലും ജൂണ്‍ ഒന്നുമുതല്‍ ലഭിച്ച മഴയാണ് കണക്കില്‍ ഉള്‍പ്പെടുത്തുക.

എല്ലാ ജില്ലയിലും മഴ ഏറ്റവും കുറവാണ്. കാലവര്‍ഷം കൂടുതല്‍ പെയ്യാറുള്ള കാസര്‍കോട്, കണ്ണൂര്‍, വയനാട്, ഇടുക്കി ജില്ലകളില്‍ മഴ 50 ശതമാനത്തിലധികം കുറഞ്ഞു. പാലക്കാട്ട് 83% കുറവുണ്ട്.

കഴിഞ്ഞ രണ്ട് വര്‍ഷവും വേനല്‍ മഴ കൂടുതലും കാലവര്‍ഷം കുറവുമായിരുന്നു. ഇത്തവണയും 98% അധിക വേനല്‍മഴ കിട്ടി.

കഴിഞ്ഞ തവണ സംസ്ഥാനത്ത് മഴ16% കുറവായിരുന്നു. ഇത്തവണ ശരാശരിയിലും കുറയുമെന്നാണ് പ്രവചനം.

Post a Comment

Previous Post Next Post