അഗ്നിപഥ്: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച 35 വാട്സാപ് ഗ്രൂപ്പുകള്‍ നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

 

ന്യൂഡൽഹി∙ സേനയിലേക്കുള്ള നിയമനത്തിനായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിയെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് 35 വാട്‌സാപ് ഗ്രൂപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കിംവദന്തികൾ പ്രചരിപ്പിച്ചതിനും പ്രതിഷേധം സംഘടിപ്പിച്ചതിനും പത്ത് പേരെ അറസ്റ്റ് ചെയ്തതായും മന്ത്രാലയം വ്യക്തമാക്കി. വസ്തുതാ അന്വേഷണത്തിനായി കേന്ദ്രസർക്കാർ 8799711259 എന്ന നമ്പർ നൽകിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

Post a Comment

Previous Post Next Post