സംസ്ഥാനത്ത് കൊവിഡ് കൂടുന്നു; ഇന്ന് 3162 പുതിയ കേസുകള്‍ ആശങ്കയായി സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കണക്കില്‍ വര്‍ധന. 3162 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്. 12 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എറണാകുളത്താണ് ണ് രോഗവ്യാപനം ശക്തിപ്പെട്ടിരിക്കുന്നത്. ജില്ലയില്‍ 949 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ കണ്ടെത്തിയത്. ദേശീയ തലത്തില്‍ കേരളവും മഹാരാഷ്ട്രയും ഉള്‍പ്പെടുന്ന സംസ്ഥാനങ്ങളിലാണ് കൊവിഡ് കേസുകള്‍ കൂടുതല്‍.
Post a Comment