അഫ്ഗാനിസ്ഥാനില്‍ അതിതീവ്ര ഭൂകമ്പം: 255 പേർക്ക് ദാരുണാന്ത്യം

 


അഫ്ഗാനിസ്ഥാനില്‍ അതിതീവ്ര ഭൂകമ്പം, റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി. ഇതുവരെ 255 പേരോളം മരിച്ചതായാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും കൂടാൻ ഇടയുണ്ട്. 150ൽ അധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ പക്റ്റിക പ്രവിശ്യയിലാണ് ഭൂകമ്പമുണ്ടായത്. രക്ഷാപ്രവര്‍ത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. വടക്കുകിഴക്കൻ നഗരമായ ഖോസ്റ്റിന് 44 കി.മീ അപ്പുറമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

Post a Comment

Previous Post Next Post