ഇന്ന് 2471 പേര്‍ക്ക് കോവിഡ്; ഏറ്റവും കൂടുതല്‍ എറണാകുളത്ത്

 


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും രണ്ടായിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍.

ഇന്ന് 2471 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി നാലാംദിവസമാണ് കോവിഡ് രോഗികള്‍ രണ്ടായിരം കടക്കുന്നത്.

ഇന്ന് ഒരാള്‍ കോവിഡ് ബാധിച്ച്‌ മരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ പോലെ എറണാകുളത്ത് തന്നെയാണ് ഏറ്റവുമധികം കോവിഡ് രോഗികള്‍. 750 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസവും എറണാകുളത്ത് 700ന് മുകളിലായിരുന്നു കോവിഡ് രോഗികള്‍.

Post a Comment

Previous Post Next Post