എയര്‍ ഇന്ത്യ കണ്ണൂര്‍- മസ്കറ്റ് സര്‍വിസ്​ 21 മുതല്‍



കണ്ണൂർ മലബാര്‍ മേഖലയിലെ യാത്രക്കാര്‍ക്ക്​ ആശ്വാസമായി​ എയര്‍ ഇന്ത്യ ജൂണ്‍ 21ന് കണ്ണൂരില്‍നിന്ന് ഒമാനിലേക്ക് സര്‍വിസ് ആരംഭിക്കുന്നു.

കണ്ണൂരില്‍നിന്ന് രാത്രി 10.20ന് പുറപ്പെടുന്ന വിമാനം ഒമാന്‍ സമയം 12.20ന് മസ്കത്തില്‍ എത്തും. മസ്കത്തില്‍നിന്ന്​ വൈകീട്ട് 4.30ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം 9.30ന് കണ്ണൂരില്‍ ഇറങ്ങും. ആഴ്ചയില്‍ ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ മൂന്ന്​ വീതം സര്‍വിസാകും ഉണ്ടാവുക.

എയര്‍ ഇന്ത്യ എക്സ്പ്രസ്, ഗോ ഫസ്​റ്റ്​ എന്നീ വിമാന കമ്ബനികള്‍ക്കാണ് നിലവില്‍ കണ്ണൂരിലേക്ക് സര്‍വിസുള്ളത്. എയര്‍ ഇന്ത്യ മുമ്ബ്​ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിനിന്ന്​ ഒമാനിലേക്ക് സര്‍വിസ് നടത്തിയിരുന്നെങ്കിലും തിരുവനന്തപുരം സര്‍വിസ് നിര്‍ത്തലാക്കിയിരുന്നു. നിലവില്‍ കൊച്ചിയില്‍നിന്ന് മാത്രമാണ്​ സര്‍വിസുള്ളത്​.

എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം നിരവധി പരിഷ്കാരങ്ങള്‍ വരുത്തിവരികയാണ്. അതിന്റെ ഭാഗമായാണ് സര്‍വിസ് വര്‍ധിപ്പിക്കുന്നതെന്നാണ്​ ട്രാവല്‍ മേഖലയിലുള്ളവര്‍ പറയുന്നത്​. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ആധുനിക സൗകര്യങ്ങള്‍ ഉണ്ടെങ്കിലും കൂടുതല്‍ അന്താരാഷ്ട്ര സര്‍വിസുകള്‍ ആരംഭിച്ചിട്ടില്ല.

Post a Comment

Previous Post Next Post