12,000 കടന്നു; രാജ്യത്തെ കൊവിഡ് കുത്തനെ കൂടി

 


രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികള്‍ ഒറ്റയടിക്ക് കുത്തനെ ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,213 പേർക്കാണ് രാജ്യത്താകെ കൊവിഡ് സ്ഥിരീകരിച്ചത്. പുതിയ മരണ നിരക്ക് പുറത്ത് വിട്ടിട്ടില്ല. 7624 പേരാണ് രോഗമുക്തി നേടിയത്. അതേസമയം രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 58,215 ആയി ഉയർന്നു. പ്രതിദിന പോസിറ്റീവിറ്റി 2.35% ആയി. ഇന്നലെ മഹാരാഷ്ട്രയിൽ മാത്രം 4000ത്തിൽ അധികം പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Post a Comment

Previous Post Next Post