സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആണ് ഫലം പ്രഖ്യാപിക്കുക. 4,32,436 വിദ്യാർത്ഥികൾ പ്ലസ് ടു പരീക്ഷ എഴുതി. 3,65,871 പേർ റെഗുലറായും 20,768 പേർ പ്രൈവറ്റായും 45,797 പേർ ഓപ്പൺ സ്കൂളിന് കീഴിലുമാണ് പരീക്ഷ എഴുതിയത്. 2,19,545 ആൺകുട്ടികളും 2,12,891 പെൺകുട്ടികളുമാണ് ഫലത്തിനായി കാത്തിരിക്കുന്നത്.
പ്ലസ് ടു പരീക്ഷാ ഫലം എങ്ങനെ പരിശോധിക്കാം, അറിയേണ്ട കാര്യങ്ങള്‍
keralaresults.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പരീക്ഷാഫലം പരിശോധിക്കുന്നതിനായി:
☛ ആദ്യം ഹോം പേജില്‍ റിസള്‍ട്ട് എന്ന ലിങ്ക് ഓപ്പണ്‍ ചെയ്യുക
☛ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ലോഗിന്‍ വിശദാംശങ്ങള്‍ നല്‍കുക
☛ തുടര്‍ന്ന് ഫലം സ്ക്രീനില്‍ കാണാം
☛ തുടര്‍ന്നുള്ള ആവശ്യങ്ങള്‍ക്കായി അതിന്റെ ഹാര്‍ഡ് കോപ്പി സൂക്ഷിക്കണം.

Post a Comment