കൊച്ചി: നടൻ ധർമജൻ ബോൾഗാട്ടിക്കെതിരെ കേസ്. സാമ്പത്തിക ഇടപാട് നടത്തി വഞ്ചിച്ചുവെന്ന പരാതിയിന്മേൽ കൊച്ചി സെൻട്രൽ പോലീസാണ് കേസെടുത്തത്. ധർമജൻ ഉൾപ്പടെ 11 പേർക്കെതിരെയാണ് കേസ്.
ധര്‍മജന്റെ ഉടമസ്ഥതയിലുള്ള ധര്‍മൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് 43 ലക്ഷം രൂപ വാങ്ങി പറ്റിച്ചു എന്നാണ് പരാതി. ആസിഫ് അലിയാര് എന്നയാൾ കോടതിയെയാണ് സമീപിച്ചത്.
ധര്‍മൂസ് ഫിഷ് ഹബ്ബിന്റെ കോതമംഗലത്തെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് ധര്‍മജനും മറ്റുള്ളവരും പലപ്പോഴായി 43 ലക്ഷം രൂപ വാങ്ങിയെന്ന് ആസിഫ് പറയുന്നു. തുടര്‍ന്ന് 2019 നവംബര്‍ 16ന് പരാതിക്കാരന് ധര്‍മൂസ് ഫിഷ് ഹബ്ബ് ആരംഭിക്കുകയായിരുന്നു.
കരാര്‍ പ്രകാരം വില്പനയ്ക്കുള്ള മത്സ്യം എത്തിച്ചു നല്‍കേണ്ടതായിരുന്നു. എന്നാല്‍ 2020 മാര്‍ച്ച് മാസത്തോടെ മത്സ്യം വരാതെയായെന്നും മീന്‍ കട അടച്ചുപൂട്ടേണ്ടതായി വന്നെന്നുമാണ് ആസിഫിന്റെ പരാതി.
കോടതി നിർദേശത്തെ തുടർന്നാണ് പോലീസ് കേസെടുത്തത്. ധര്‍മജനെ ഒന്നാം പ്രതിയാക്കിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഐപിസി 406, 402, 36 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
Post a Comment