കണ്ണൂര്: കണ്ണൂരില്‍ കുടുംബവഴക്കിനെ തുടര്ന്ന് ചേട്ടന് സഹോദരനെ തുണികൊണ്ടു മുറുക്കി കഴുത്തുഞെരിച്ചു കൊന്നു.
കണ്ണൂര് കേളകം വേണ്ടോക്കുംചാല് സ്വദേശി അഭിനേഷ് (38) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരന് അഖിലേഷിനെ പൊലീസ് അറസറ്റ് ചെയ്തു.
ഇന്ന് ഉച്ചയോടെയാണ് സംഭവം. വിവരമറിഞ്ഞ നാട്ടുകാര് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്ന്ന് കേളകം പൊലിസ് മൃതദേഹം ഇന്ക്വസ്റ്റ് നടത്തി. പിടിയിലായ അഖിലേഷിനെ ചോദ്യം ചെയ്തുവരികയാണ്. മദ്യപിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Post a Comment