കോ​വി​ഡ് വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ന്‍ ആ​രേ​യും നി​ര്‍​ബ​ന്ധി​ക്ക​രു​തെ​ന്ന് സു​പ്രീം​കോ​ട​തി


ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വാ​ക്സി​ൻ നിർബന്ധമാക്കാൻ പാ​ടി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി. വാ​ക്സി​ൻ എ​ടു​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ ആ​രെ​യും മാ​റ്റി​നി​ർ​ത്താ​നാ​വി​ല്ല. വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​ർ​ക്ക് പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ന​ട​പ​ടി ഏ​ക​പ​ക്ഷീ​യ​മാ​ണെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

നി​ല​വി​ലെ വാ​ക്സി​ൻ ന​യം തെറ്റാണെന്ന് പ്ര​ത്യ​ക്ഷ​മാ​യി പ​റ​യാ​നാ​കി​ല്ല. പൊ​തു താ​ത്പ​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് വാ​ക്സി​ൻ കു​ത്തി​വ​യ്ക്കാ​ത്ത​വ​ർ​ക്കെ​തി​രേ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ട് വ​രാ​ൻ സ​ർ​ക്കാ​രു​ക​ൾ​ക്ക് അ​ധി​കാ​രം ഉ​ണ്ടെ​ന്നും സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി. വാ​ക്സി​ന്‍റെ പാ​ർ​ശ്വ ഫ​ല​ങ്ങ​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

Post a Comment

Previous Post Next Post