കോഴിക്കോട്: നാദാപുരം വളയത്ത് അന്യസംസ്ഥാന തൊഴിലാളി സഹപ്രവര്‍ത്തകരുടെ കുത്തേറ്റ് മരിച്ചു. ബിഹാര്‍ സ്വദേശിയായ മാലിക്(44) ആണ് മദ്യപാനത്തെ തുടര്‍ന്ന് തര്‍ക്കത്തിനൊടുവില്‍ കുത്തേറ്റ് മരിച്ചത്.
സംഭവത്തില്‍ മൂന്നുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇവരും ബിഹാര്‍ സ്വദേശികളാണ്. മാലികിനോട് ഒന്നിച്ച് താമസിക്കുന്നവരാണ് പിടിയിലായത്.
രാത്രി 9.30ഓടെ ഇവര്‍ താമസിക്കുന്ന വാടകവീട്ടില്‍ തര്‍ക്കവും ബഹളവും കേട്ട നാട്ടുകാര്‍ എത്തിയപ്പോള്‍ വീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ മാലിക്കിനെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരമറിയിച്ചു. ഇതിനിടെ ഇവിടെ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചവരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. മാലിക്കിന്റെ മൃതദേഹം നാദാപുരം താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാദാപുരത്തിനടുത്ത് റോഡ് പണിയ്‌ക്കായി എത്തിയവരാണ് ഈ തൊഴിലാളികളെല്ലാമെന്നാണ് വിവരം.
Post a Comment