തിരുവനന്തപുരം: വാഴ്ത്തപ്പെട്ട ദേവസഹായം പിളളയെ ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് വിശുദ്ധനായി പ്രഖ്യാപിക്കും.
ഇന്ത്യന്‍ സമയം ഉച്ചക്ക് ഒന്നരക്ക് വത്തിക്കാനിലാണ് ചടങ്ങുകള്‍. ദേവസഹായം പിളളയെ കൊലപ്പെടുത്തിയ കാറ്റാടിമലയിലും അദ്ദേഹത്തിന്‍റെ പേരിലുളള നെയ്യാറ്റിന്‍കരയിലെ പളളിയിലും ഇന്ന് പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകള്ളും ആഘോഷ പരിപാടികളും നടക്കും.
തിരുസഭയുടെ വിശുദ്ധാരാമത്തിലേക്ക് ദേവസഹായം പിളള ഉയര്‍ത്തപ്പെടുമ്ബോള്‍, പ്രഥമ അല്‍മായ വിശുദ്ധനെ ലഭിക്കുന്ന ആനന്ദത്തിലാണ് കത്തോലിക്കാ സഭാ വിശ്വാസികള്‍. ഭാരതീയ ക്രൈസ്തവ സഭയുടെ ആദ്യത്തെ അല്‍മായ രക്തസാക്ഷിയാണ് ദേവസഹായം പിളള. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍, ഇന്ത്യന്‍ സമയം ഇന്ന് ഉച്ചക്ക് ഒന്നരക്ക് നടക്കുന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കും.
കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡത്തിനു സമീപം നട്ടാലത്തു ജനിച്ച നീലകണ്ഠപ്പിള്ളയാണ് പില്‍ക്കാലത്തു ക്രിസ്തുമതം സ്വീകരിച്ച് ദേവസഹായം പിള്ളയായത്. ക്രിസ്തുമതവിശ്വാസിയായി ജീവിച്ച ദേവസഹായം പിള്ള കാറ്റാടിമലയില്‍ വെടിയേറ്റു മരിക്കുകയായിരുന്നു. നാഗര്‍കോവില്‍ കോട്ടാര്‍ സെന്റ് സേവ്യേഴ്‌സ് ദേവാലയത്തിലാണു മൃതദേഹം അടക്കം ചെയ്തിരിക്കുന്നത്. വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിയായ ദേവസഹായം പിള്ളയെ 2012 ഡിസംബര്‍ 2ന് മാര്‍പാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയായിരുന്നു.
Post a Comment