പൊലീസ് ക്വാര്‍ട്ടേഴ്സില്‍ രണ്ടു മക്കളെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം; സിവില്‍ പൊലീസ് ഓഫീസറായ ഭര്‍ത്താവ് കസ്റ്റഡിയില്‍


ആലപ്പുഴ: എ ആര്‍ ക്യാമ്ബിനടുത്തുള്ള പൊലീസ് ക്വാര്‍ട്ടേഴ്സില്‍ യുവതിയെയും രണ്ടുമക്കളെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സിവില്‍ പൊലീസ് ഓഫീസറായ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ആലപ്പുഴ മെഡിക്കല്‍ കോളജ് പൊലീസ് എയ്ഡ് പോസ്റ്റില്‍ ജോലിചെയ്യുന്ന, അമ്ബലപ്പുഴ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ റെനീസിന്റെ ഭാര്യ നജ്‌ല (27), മകന്‍ എല്‍ കെ ജി വിദ്യാര്‍ഥി ടിപ്പുസുല്‍ത്താന്‍ (5), മകള്‍ മലാല (ഒന്നര) എന്നിവരാണ് മരിച്ചത്. ഭര്‍ത്താവ് ആലപ്പുഴ വട്ടപ്പള്ളി സ്വദേശി റെനീസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അതെസമയം മാനസികപീഡനമാണ് യുവതിയുടെ മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതുസംബന്ധിച്ചു വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. മക്കളെ കൊലപ്പെടുത്തിയശേഷം യുവതി ജീവനൊടുക്കിയെന്നാണ് പ്രാഥമികനിഗമനം.

Post a Comment

Previous Post Next Post