ആലക്കോട് റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ.വൈശാഖ് അസി: എക്സൈസ് ഇൻസ്പെക്ടർ ടി.എച്ച്. ഷെഫീഖും സംഘവും ഉദയഗിരി, ശാന്തിപുരം അമ്പലപ്പടി, കാർത്തികപുരം, ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ഉദയഗിരി അമ്പലപ്പടി ബെന്നി മാത്യുവിൻ്റെ വീട്ടിൽ നിന്നും 200ലിറ്റർ വാഷ്, 40 ലിറ്റർ ചാരായവും പിടിച്ചെടുത്തു. വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ കൃഷി ചെയ്ത കുറ്റത്തിന് (NDPS) എൻ.ഡി.പി.എസ് കേസും വീട്ടുടമയായ ബെന്നിയുടെ പേരിലെടുത്തു. പ്രതിയായ ബെന്നി സംഭവസ്ഥലത്തില്ലാത്തതിനാൽ തൽസമയം അറസ്റ്റു ചെയ്തിട്ടില്ല.
സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ പി.ആർ.സജീവ്, ടി.കെ.തോമസ്, സി ഇ ഒ മാരായ ടി.വി.മധു, മുഹമ്മദ് ഹാരിസ്, രഞ്ചിത്ത്കുമാർ. വനിതാ സിവിൽ എക്സൈസ് ഓഫീസർ എം മുനീറ ഡ്രൈവർ ജോജൻ എന്നിവർ പങ്കെടുത്തു
Post a Comment