സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്ച സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,760 രൂപയായി.
20 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4720 ആയി. രണ്ടാഴ്ചക്കിടെ ഏകദേശം രണ്ടായിരം രൂപയുടെ ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിട്ടുള്ളത്.

അക്ഷയ തൃതിയ മെയ് മൂന്നിനാണ്. അതിനാല്‍ വില കുറയുന്നത് ഉപയോക്താക്കളെ ആകര്‍ഷിക്കുമെന്നാണ് വിലയിരുത്തല്‍. വെള്ളിയാഴ്ച വന്‍ വര്‍ധനവാണ് സ്വര്‍ണത്തിന് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പവന് 440 രൂപയും ഗ്രാമിന് 55 രൂപയുമായിരുന്നു കൂടിയത്. പവന് 38,840 രൂപയും ഗ്രാമിന് 4855 രൂപയുമായിരുന്നു വെള്ളിയാഴ്ചയിലെ വില.

Post a Comment

Previous Post Next Post