തൃശൂർ പുത്തൂർ ആശാരിക്കോടിൽ വെസ്റ്റ് നൈൽ പനി ബാധിച്ചയാൾ മരിച്ചു. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെ ആണ് പുത്തൂർ സ്വദേശി ജോബി മരിച്ചത്. ഇന്നലെ ഇയാൾക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും അടിയന്തര യോഗം ചേർന്നിരുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ശുചിത്വ നടപടികൾ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
Post a Comment