തിരുവനന്തപുരം: ബാലരാമപുരം പള്ളിച്ചല്‍ പാരൂര്‍ക്കുഴിയില്‍ അടച്ചിട്ട കടയിലേയ്ക്ക് കെഎസ്‌ആര്‍ടിസി ബസ് ഇടിച്ചുകയറി അപകടം.യാത്രയ്ക്കിടെ നിയന്ത്രണം വിട്ട ബസാണ് കടയിലേയ്ക്ക് ഇടിച്ചുകയറിയത്. അപകടത്തില്‍ ബസിലുണ്ടായിരുന്ന 30യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഉടന്‍ തന്നെ പൊലീസും പ്രദേശവാസികളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.
തിരുവനന്തപുരത്ത് നിന്നും നാഗര്‍കോവിലിലേയ്ക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്. കട അടച്ചിട്ടിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പരിക്കേറ്റ യാത്രക്കാരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും നില ഗുരിതരമല്ലെന്നാണ് റിപ്പോര്‍ട്ട്. നെയ്യാറ്റിന്‍കര ഡിപ്പോയിലെ ബസാണ് അപകടത്തില്‍പെട്ടത്.
Post a Comment