മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം കേരളം സ്വന്തമാക്കിയാല്‍ ഇരട്ടി മധുരം. കപ്പടിച്ചാല്‍ കേരളത്തെ കാത്തിരിക്കുന്നത് ഒരു കോടി രൂപ സ്‌നേഹ സമ്മാനം.
പ്രവാസി സംരംഭകനും വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലിലാണ് സമ്മാനം പ്രഖ്യാപിച്ചത്. ട്വിറ്ററിലൂടെയാണ് ഡോ. ഷംഷീര്‍ വയലില്‍ ഇക്കാര്യം അറിയിച്ചത്. ഏഴാം സന്തോഷ് ട്രോഫി കിരീടം സ്വപ്നം കാണുന്ന കേരളാടീമിന് പ്രോത്സാഹനമായാണ് തുക.
കേരളാ ബംഗാള്‍ ഫൈനലിന് മണിക്കൂകള്‍ മാത്രം ശേഷിക്കേയാണ് ആരാധകര്‍ക്ക് ആവേശമായും ടീമിന് പ്രോത്സാഹനമായും ഡോ. ഷംഷീര്‍ വയലിലിന്റെ സര്‍പ്രൈസ് സമ്മാന പ്രഖ്യാപനം വരുന്നത്.
ടീമിന്റെ ഇതുവരെയുള്ള മികച്ച പ്രകടനത്തിനുള്ള അഭിനന്ദനമായും കിരീടം ചൂടാനുള്ള പ്രോത്സാഹനമായുമാണ് തന്റെ പ്രഖ്യാപനമെന്ന് ഡോ. ഷംഷീര്‍ വയലില്‍ ട്വിറ്ററില്‍ കുറിച്ചു. മലയാളിയെന്ന നിലയില്‍ കേരള ടീം ഫൈനലില്‍ എത്തിയതില്‍ അഭിമാനമുണ്ടെന്നും സംസ്ഥാന ഫുട്‌ബോള്‍ രംഗത്തിന് ആവേശം പകരുന്നതാണ് ടീമിന്റെ മികച്ച പ്രകടനമെന്നും അദ്ദേഹം പറഞ്ഞു. കേരളം വിജയികളായാല്‍ കിരീടദാന ചടങ്ങില്‍ തന്നെ സമ്മാനത്തുക കൈമാറിയേക്കും.
Post a Comment