സ്വർണ വിലയിൽ വീണ്ടും വർധന


സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. 280 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 39,480 രൂപയായി. രണ്ടുദിവസത്തിനിടെ 600 രൂപയാണ് വർധിച്ചത്. ഇന്നലെ 320 രൂപയാണ് സ്വർണവിലയിൽ ഉണ്ടായ വർധന.

ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ 35 രൂപയുടെ വർധനയാണ് ഉണ്ടായത്. 4935 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തിൽ 38,480 രൂപയായിരുന്നു സ്വർണവില. കഴിഞ്ഞ ആഴ്ച പകുതി മുതൽ സ്വർണ വിലയിൽ വർധനയാണ് പ്രകടമാവുന്നത്. ഒരാഴ്ചയ്ക്കിടെയുണ്ടാവുന്ന നാലാമത്തെ വർധനയാണ് ഇപ്പോഴത്തേത്. ഈ ദിവസങ്ങളിൽ പവന് കൂടിയത് ആയിരത്തിൽപ്പരം രൂപയാണ്.

Post a Comment

Previous Post Next Post