ആലക്കോട് ഉൾപ്പെടെ ഇ​രി​ക്കൂ​ർ മ​ണ്ഡ​ല​ത്തി​ൽ അ​ഞ്ച് ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​നു​ക​ൾ


ശ്രീ​ക​ണ്ഠ​പു​രം: ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ ചാ​ർ​ജിം​ഗ് സൗ​ക​ര്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നാ​യി ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ​രി​ധി​യി​ലെ അ​ഞ്ച് കേ​ന്ദ്ര​ങ്ങ​ളി​ൽ ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് അ​നു​മ​തി ല​ഭി​ച്ച​താ​യി സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു. ശ്രീ​ക​ണ്ഠ​പു​രം, ചെ​മ്പേ​രി, ഇ​രി​ക്കൂ​ർ, ഉ​ളി​ക്ക​ൽ, ആ​ല​ക്കോ​ട് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ ദൈ​നം​ദി​ന ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​ണ് ന​ട​പ​ടി. ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​നു​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ഇ​ല​ക്ട്രി​ക് വാ​ഹ​ന ഉ​പ​യോ​ഗം വ​ർ​ധി​പ്പി​ക്കാ​നും അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ തോ​ത് കു​റ​ക്കാ​നും നി​ല​വി​ലു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പ്ര​യാ​സം ല​ഘൂ​ക​രി​ക്കാ​നും സാ​ധി​ക്കു​മെ​ന്ന് സ​ജീ​വ് ജോ​സ​ഫ് പ​റ​ഞ്ഞു.

Post a Comment

Previous Post Next Post