മം​ഗ​ളൂ​രു​വി​ൽ വി​ഷ​വാ​ത​കം ശ്വ​സി​ച്ച് അ​ഞ്ചു തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു


മം​ഗ​ളൂ​രു: മ​ത്സ്യ​സം​സ്ക​ര​ണ ഫാ​ക്ട​റി​യി​ൽ വി​ഷ​വാ​ത​കം ശ്വ​സി​ച്ച് അ​ഞ്ച് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. മം​ഗ​ളൂ​രു​വി​ലെ ബ​ജ്പെ​യി​ലെ ഫാ​ക്ട​റി​യി​ലാ​ണ് സം​ഭ​വം. ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ സ​മീ​യു​ള്ള ഇ​സ്ലാം , ഉ​മ​ർ ഫാ​റൂ​ഖ്, നി​സാ​മു​ദ്ധീ​ൻ സ​യ്ദ് , മി​ർ​സു​ൽ ഇ​സ്ലാം, സ​റാ​ഫ​ത്ത് അ​ലി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ മൂ​ന്നു പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച്ച രാ​ത്രി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ടാ​ങ്കി​ലെ മാ​ലി​ന്യ​ങ്ങ​ൾ വൃ​ത്തി​യാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഒ​രാ​ൾ കു​ഴ​ഞ്ഞു​വീ​ണു. ഇ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ൽ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​റ്റു​ള്ള​വ​രും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Post a Comment

Previous Post Next Post