കേളകം: സുഹൃത്തുക്കളുമൊത്ത് വീട്ടുവളപ്പിൽനിന്ന് മാങ്ങ പറിക്കുന്നതിനിടെ അബദ്ധത്തിൽ കാൽവഴുതി കിണറ്റിൽ വീണ് യുവാവ് മരിച്ചു. കേളകം പെരുന്താനം സ്വദേശി കോടിയാപുരയിടത്തിൽ ജിൻസ് മാത്യു (25) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ആറോടെയാണ് അപകടം നടന്നത്. പെരുന്താനം ബാവലിപ്പുഴയിൽ കുളി കഴിഞ്ഞ് വരുന്നവഴിയിൽ അയൽവാസിയുടെ വീട്ടുവളപ്പിലെ മാങ്ങ പറിക്കുന്നതിനിടെയാണ് അപകടം. മാങ്ങ പിടിക്കാനായി മുന്നോട്ടാഞ്ഞ ടിൻസ് കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു. സുഹൃത്തുക്കളും നാട്ടുകാരും പേരാവൂർ അഗ്നിരക്ഷാസേനയും ചേർന്ന് കിണറ്റിൽനിന്ന് പുറത്തെടുത്ത് പേരാവൂരിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മാത്യു ആണ് പിതാവ്. അമ്മ: രജനി. സഹോദരങ്ങൾ: ടെൻസി, അഞ്ജു.സംസ്കാരം ഞായറാഴ്ച കേളകം സാൻജോസ് ദേവാലയ സെമിത്തേരിയിൽ.
കാൽവഴുതി കിണറ്റിൽ വീണ് യുവാവ് മരിച്ചു
Alakode News
0
Post a Comment