മുംബൈ: ബോളിവുഡ് കാത്തിരുന്ന ആ താരവിവാഹം ഇന്ന്. നടന്‍ രണ്‍ബീര്‍ കപൂറും നടി ആലിയാ ഭട്ടും ഇന്ന് വിവാഹിതരാകും.
ബാന്ദ്രയിലെ രണ്‍ബീറിന്‍റെ വസതിയില്‍ വച്ചാണ് ചടങ്ങുകള്‍. ഇന്നലെ ഹല്‍ദി, സംഗീത് ചടങ്ങുകള്‍ ഇവിടെ വച്ച് നടന്നിരുന്നു.
കരീനാ കപൂര്‍ ,കരിഷ്മ കപൂര്‍ അടക്കം രണ്‍ബീറിന്‍റെ കുടുംബാംഗങ്ങളും ബോളിവുഡിലെ സുഹൃത്തുക്കളും ചടങ്ങിനെത്തി. ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാവും ഇന്നത്തെ ചടങ്ങിലും പങ്കെടുക്കുക. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാവുന്നത്. ഇന്നലെയാണ് രണ്‍ബീര്‍ കപൂറിന്‍റെ അമ്മ നീതു സിംഗ് ഇരുവരുടെയും വിവാഹം ഇന്ന് നടക്കുമെന്ന് മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്. സെപ്തംബറില്‍ ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ചിത്രം റിലീസ് ബ്രഹ്മാസ്ത്ര റിലീസ് ചെയ്യാനിരിക്കുകയാണ്.
Post a Comment