1998ല്‍ പുറത്തിറങ്ങിയ സിബി മലയില്‍ ചിത്രം 'സമ്മര്‍ ഇന്‍ ബത്ലഹേമി'ന്(Summer in Bathlahem) രണ്ടാം ഭാഗം വരുന്നു.
ചിത്രത്തിന്റെ നിര്‍മാതാവ് സിയാദ് കോക്കറാണ് ഇക്കാര്യം അറിയിച്ചത്. മഞ്ജു വാര്യരും(Manju Warrier) ജയസൂര്യയും(Jayasurya) ഒന്നിക്കുന്ന 'മേരി ആവാസ് സുനോ' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വച്ചായിരുന്നു പ്രഖ്യാപനം.
മഞ്ജുവും താനും ഒരു കുടുംബം പോലെയാണെന്ന് സിയാദ് കോക്കര്‍ പറഞ്ഞു. എങ്കിലും മഞ്ജുവിനോടൊപ്പം ഒരു സിനിമയേ ചെയ്യാന്‍ കഴിഞ്ഞുള്ളൂ. സമ്മര്‍ ഇന്‍ ബത്ലഹേം രണ്ടാം ഭാഗത്തില്‍ മഞ്ജുവും ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രഞ്ജിതിന്റെ തിരക്കഥയില്‍ സിബി മലയിലാണ് സമ്മര്‍ ഇന്‍ ബത്ലഹേം സംവിധാനം ചെയ്തത്. സൂപ്പര്‍ ഹിറ്റായ ചിത്രത്തിന് ഇന്നും ഒരുപാട് കാഴ്ചക്കാരുണ്ട്.
അതേസമയം, ജയസൂര്യയും മഞ്ജുവാര്യരും ആദ്യമായി ഒരുമിക്കുന്ന ചിത്രം `മേരി ആവാസ് സുനോ' അടുത്ത മാസം തിയേറ്ററുകളിലെത്തും. സിനിമയുടെ ട്രെയ് ലര്‍ ലോഞ്ചിംഗ് കൊച്ചിയില്‍ നടന്നു. പത്രം എന്ന സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന തനിക്ക്, മഞ്ജുവാര്യര്‍ക്കൊപ്പം ഒരുമിച്ച് അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും അഭിമാനവും നടന്‍ ജയസൂര്യ വൈകാരികമായി പങ്കുവച്ചു.
Post a Comment