ത​ദ്ദേ​ശ സ്ഥാ​പ​ന അ​ദാ​ല​ത്ത് ഇ​ന്നു മു​ത​ൽ


തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന ര​ണ്ടു ല​ക്ഷ​ത്തോ​ളം ഫ​യ​ലു​ക​ളി​ൽ തീ​ർ​പ്പാ​ക്കാ​ൻ ഇ​ന്നു​മു​ത​ൽ അ​ദാ​ല​ത്ത്. അ​ത​തു ത​ദ്ദേ​ശ സ്ഥാ​പ​ന ത​ല​ത്തി​ലാ​ണ് അ​ദാ​ല​ത്ത്. പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ൽ പ്ര​സി​ഡ​ന്‍റ്, ന​ഗ​ര​സ​ഭ​ക​ളി​ൽ ചെ​യ​ർ​മാ​ൻ, കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ എ​ന്നി​വ​രാ​ണ് സ​മി​തി അ​ധ്യ​ക്ഷ​ൻ. വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല്ലെ​ങ്കി​ൽ സെ​ക്ര​ട്ട​റി​യാ​ണ് ക​ണ്‍​വീ​ന​ർ. കൂ​ടാ​തെ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​റും സ​മി​തി​യി​ലു​ണ്ട്. ഇ​വ​ർ അ​ട​ങ്ങു​ന്ന സ​മി​തി​യാ​കും അ​ദാ​ല​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ക.

കെ​ട്ടി​ട​നി​ർ​മാ​ണ ച​ട്ട​ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളാ​ണ് കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​ൽ അ​ധി​ക​വും. ഇ​ത്ത​രം കേ​സു​ക​ളി​ൽ നി​യ​മ​പ​ര​മാ​യി അ​നു​വ​ദ​നീ​യ​മാ​യ​വ​യി​ൽ 20 ശ​ത​മാ​നം വ​രെ ഇ​ള​വു​ക​ൾ ന​ൽ​കി പ​രി​ഹാ​രം കാ​ണാ​നും നി​ർ​ദേ​ശ​മു​ണ്ട്. ജി​ല്ലാ​ത​ല സ​മി​തി​യി​ൽ ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി അ​ധ്യ​ക്ഷ​ൻ ചെ​യ​ർ​മാ​നും ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ, പ​ഞ്ചാ​യ​ത്ത് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ, ജി​ല്ല ടൗ​ണ്‍ പ്ലാ​ന​ർ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​ണ്.

പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​ർ, ഡ​യ​റ​ക്ട​ർ (അ​ർ​ബ​ൻ), ഡ​യ​റ​ക്ട​ർ (റൂ​റ​ൽ), ചീ​ഫ് ടൗ​ണ്‍ പ്ലാ​ന​ർ, ചീ​ഫ് എ​ൻ​ജി​നീ​യ​ർ എ​ന്നി​വ​രാ​ണ് ഡ​യ​റ​ക്ട​റേ​റ്റ് ത​ല​ത്തി​ലെ സ​മി​തി​യി​ൽ. കെ​ട്ടി​ട​നി​ർ​മാ​ണ പെ​ർ​മി​റ്റു​മാ​യി മാ​ത്രം ബ​ന്ധ​പ്പെ​ട്ട 1.67 ല​ക്ഷം അ​പേ​ക്ഷ​ക​ൾ ഇ​നി​യും തീ​ർ​പ്പാ​ക്കാ​നു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ക്ഷേ​മ​പെ​ൻ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട​തും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​റ്റു സേ​വ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച​തു​മാ​യ അ​പേ​ക്ഷ​ക​ളും അ​ദാ​ല​ത്തു​ക​ളി​ൽ പ​രി​ഹ​രി​ക്കും.

Post a Comment

Previous Post Next Post