ഉദയഗിരി: ഉദയഗിരി താളിപ്പാറയിലെ കാപ്പിലിപറമ്പിൽ ജോർജുകുട്ടി ജെയിംസ് (39) ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാവിലെ പത്തിനായിരുന്നു സംഭവം. ജോർജുകുട്ടി സഞ്ചരിച്ചിരുന്ന ബുള്ളറ്റ് ബേഡൂരിൽ കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ബുള്ളറ്റ് പൂർണമായും കത്തിനശിച്ചു. ഇന്നു രാവിലെ ബാംഗളൂരുവിലുള്ള ആയുർവേദ ആശുപത്രിയിൽ ജോലിക്കു ചേരാൻ വേണ്ടി പോകുകയായിരുന്നു ജോർജുകുട്ടി. താളിപ്പാറയിലെ കാപ്പിലിപറമ്പിൽ ജെയിംസ്-റോസമ്മ ദമ്പതികളുടെ മകനാണ്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ഉദയഗിരി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ജെഫ്ന. മകൾ: റോസമ്മ ജോർജുകുട്ടി. സഹോദരി: ജോളി.
ഉദയഗിരി സ്വദേശി ബാംഗ്ലൂരിൽ ബൈക്ക് അപകടത്തിൽ മരിച്ചു
Alakode News
0
Post a Comment