സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ


സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ. പവന് ഇന്ന് 280 രൂപ കൂടി. ഒരു പവൻ സ്വര്‍ണത്തിന് 38,880 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 4860 രൂപയും. രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില കുതിച്ചു. ട്രോയ് ഔൺസിന് 1947 ഡോളറിലാണ് സ്വര്‍ണ വില. ഏപ്രിൽ 4 മുതൽ 6 വരെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവൻ സ്വര്‍ണത്തിന് 38,240 രൂപയും ഗ്രാമിന് 4780 രൂപയുമായിരുന്നു വില.

Post a Comment

Previous Post Next Post