തളിപ്പറമ്പ്: തളിപ്പറമ്പ് കോടതി റോഡും നഗരസഭാ റോഡും മെക്കാഡം ടാര്‍ ചെയ്ത് നവീകരിക്കുന്നു. ഇതിനായി റോഡ് ഇന്ന് പൂര്‍ണമായി അടച്ചിടുമെന്ന് നഗരസഭ അറിയിച്ചു.
തളിപ്പറമ്പ് നഗര ഹൃദയത്തിലെ പ്രധാന റോഡുകളായ കോടതി - റോഡും നഗരസഭാ റോഡും പോസ്റ്റ് ഓഫിസ് റോഡുമാണ് മെക്കാഡം ടാര്‍ ചെയ്ത് നവീകരിക്കുന്നത്.
നഗരത്തിലെ പ്രധാന റോഡുകള്‍ നവീകരിക്കണമെന്ന നിരവധി വര്‍ഷത്തെ ആവശ്യമാണ് നടപ്പിലാക്കുന്നത്. റോഡ് നവീകരണത്തിന് ഫണ്ട് അനുവദിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു.
കോടതി റോഡില്‍ ന്യൂസ് കോര്‍ണര്‍ ജംഗ്ഷനില്‍ നിന്ന് 100 മീറ്റര്‍ മുന്‍ ഭരണസമിതി ഇന്റര്‍ലോക്ക് പാകിയിരുന്നു. നഗരസഭ റോഡ് ഉള്‍പ്പെടെ ബാക്കിയുള്ള 832 മീറ്റര്‍ ഭാഗവും, പോസ്റ്റ് ഓഫിസ് റോഡ് 200 മീറ്ററുമാണ് മെക്കാഡം ടാര്‍ ചെയ്യുന്നത്. 66 ലക്ഷം രൂപയാണ് ഇതിനായി നഗരസഭ നീക്കിവച്ചത്. പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ഇന്ന് റോഡ് പൂര്‍ണമായി അടച്ചിടും.
ഇതുമായി മുഴുവനാളുകളും സഹകരിക്കണമെന്ന് നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി. മുഹമ്മദ് നിസാര്‍ അഭ്യര്‍ഥിച്ചു. ഇന്നലെ പ്രവൃത്തി നടത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
Post a Comment