ഇടുക്കി കട്ടപ്പനയിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. പൂവേഴ്സ് മൗണ്ട് സ്വദേശി ഷിബു ദാനിയേൽ (39) ആണ് മരിച്ചത്. ഭാര്യ ഗർഭിണി ആയതിനാൽ അടുക്കള ജോലികൾ ചെയ്തിരുന്നത് ഷിബുവാണ്. രാവിലെ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ കുക്കറിന്റെ അടപ്പ് ശക്തിയിൽ തെറിച്ചു വന്ന് ഷിബുവിന്റെ തലയിൽ കൊള്ളുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
Alakode News
0
Post a Comment