പത്തനംതിട്ട: വി വസീഫ് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്. നിലവിലെ സംസ്ഥാന സെക്രട്ടറി വികെ സനോജ് ഈ സ്ഥാനത്ത് തുടരും.
എസ് സതീഷിന് പിന്‍ഗാമിയായാണ് കോഴിക്കോട് സ്വദേശിയും ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായിരുന്ന വസീഫ് സംസ്ഥാന അധ്യക്ഷനാവുന്നത്. പത്തനംതിട്ടയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
25 സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും 90 അംഗ സംസ്ഥാന കമ്മറ്റി അംഗങ്ങളുമാണ് പുതിയ കമ്മിറ്റിയില്‍ ഉള്ളത്. എസ് സതീഷ് , ചിന്താ ജെറോം , കെ യു ജെനീഷ് കുമാര്‍ തുടങ്ങിയവര്‍ സംസ്ഥാന കമ്മറ്റിയില്‍ നിന്ന് ഒഴിവായി. ആര്‍ രാഹുല്‍ , അര്‍ ശ്യാമ , ഡോ. ഷിജുഖാന്‍ , രമേശ് കൃഷ്ണന്‍ , എം. ഷാജര്‍ , എം വിജിന്‍ എംഎല്‍എ , ഗ്രീഷ്മ അജയഘോഷ് തുടങ്ങിയവര്‍ ഉപഭാരവാഹികളാകുംജെഎസ് അരുണ്‍ ബാബുവാണ് പുതിയ ട്രഷറര്‍.
Post a Comment