തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരിച്ചു

ആലക്കോട് :  തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരിച്ചു.പാത്തൻപാറ മേലാരുംതട്ടിലെ തോട്ടപ്പള്ളിൽ ബിജു (44) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം.
സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ തേങ്ങപറിക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സോജി . മക്കൾ : സജയ്, സ്നേഹ

Post a Comment

Previous Post Next Post