പാലക്കാട്: എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിനു പിന്നാലെ സംസ്ഥാനത്ത് ജാഗ്രത നിർദേശം. എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും ഡിജിപി അനിൽകാന്താണ് ജാഗ്രത നിർദേശം നൽകിയത്. കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ കരുതൽ നടപടികൾ സ്വീകരിക്കണമെന്നും ഡിജിപി നിർദേശിച്ചു.
അതേസമയം എലപ്പുള്ളിയിൽ ആക്രമണത്തിനുശേഷം അക്രമി സംഘം ഉപേക്ഷിച്ച കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന. ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേരാണ് സംഘത്തിലുള്ളത്.
കൊലപാതകശേഷം പ്രതികൾ കടന്നത് കൊഴിഞ്ഞാന്പാറ ഭാഗത്തേക്കാണ്. അവിടെനിന്ന് തമിഴ്നാട്ടിലേക്ക് പോയതായാണ് സൂചന. ഇന്ന് ഉച്ചയോടെയാണ് സുബൈറിനെ ഒരു സംഘമാളുകൾ വെട്ടിക്കൊലപ്പെടുത്തിയത്.
മോസ്ക്കിൽ നിന്നും നിസ്ക്കാരത്തിനുശേഷം പിതാവിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് പോകുകയായിരുന്ന സുബൈറിനെ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തിയതിനുശേഷം വെട്ടിക്കൊല്ലുകയായിരുന്നു.
Post a Comment