കൊവിഡ് വാക്‌സിന്‍ ഇടവേള കുറച്ചിട്ടില്ല; 9 മാസം തന്നെ തുടരുമെന്ന് കേന്ദ്ര സർക്കാർ

കൊവിഡ് വാക്‌സിന്‍ ഇടവേള ഒന്‍പത് മാസമായി തന്നെ തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍. വാക്‌സിന്‍ കരുതല്‍ ഡോസിനുള്ള ഇടവേള 6 മാസമായി കുറച്ചുവെന്ന വാര്‍ത്ത കേന്ദ്ര സര്‍ക്കാര്‍ തള്ളി. രണ്ടാം ഡോസ് സ്വീകരിച്ച് 9 മാസം കഴിഞ്ഞുവേണം കരുതല്‍ ഡോസ് സ്വീകരിക്കാനെന്ന് സര്‍ക്കാര്‍ അറിയിച്ചു.

രണ്ടാം ഡോസ് വാക്‌സിനും കരുതല്‍ ഡോസും തമ്മിലുള്ള ഇടവേള ആറ് മാസമായി കുറച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് സംബന്ധിച്ച് നാഷ്ണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്യുണൈസേഷന്‍ ഇന്നലെ യോഗം ചേര്‍ന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ വാക്‌സിന്റെ ഇടവേള കുറയ്ക്കാന്‍ തീരുമാനമായില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
18 വയസ് പൂര്‍ത്തിയായ, രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 9 മാസം പിന്നിട്ട ആര്‍ക്കും ബൂസ്റ്റര്‍ ഡോസ് ലഭിക്കുന്നതാണ്. 


Post a Comment

Previous Post Next Post