കല്‍ക്കരി പ്രതിസന്ധി; രാജസ്ഥാനില്‍ 7മണിക്കൂര്‍ വരെ അപ്രഖ്യാപിത പവര്‍കട്ട്; യുപിയിലും ആന്ധ്രയിലും സ്ഥിതി മോശം


ദില്ലി: കല്‍ക്കരി പ്രതിസന്ധിയെ(coal scarcity) തുടര്‍ന്ന് രാജസ്ഥാനിലും(rajastan) പവര്‍കട്ട് (power cut)പ്രഖ്യാപിച്ചു.
ഗ്രാമങ്ങളില്‍ മൂന്ന് മണിക്കൂര്‍ വരെയാണ് പവര്‍ കട്ട്. എന്നാല്‍ ഏഴ് മണിക്കൂര്‍ വരെ അപ്രഖ്യാപിത പവര്‍കട്ട് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വലിയ പ്രതിസന്ധിയെന്ന് രാജസ്ഥാന്‍ വൈദ്യുതി മന്ത്രി പറയുന്നു.
യുപിയിലും ആന്ധ്രയിലും ഇതേ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്.


രാജ്യം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് നേരത്തെ എന്‍ജിനീയര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇന്ധന പ്രതിസന്ധിയിലേക്കല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അടുത്ത 30 ദിവസത്തേക്കുള്ള കല്‍ക്കരി ശേഖരം രാജ്യത്തുണ്ടെന്നും ആശങ്കപ്പെടേണ്ട സ്ഥിതി ഇല്ലെന്നും കേന്ദ്ര സര്‍ക്കാരുമായി അടുത്ത് നില്‍ക്കുന്ന ഉന്നത വൃത്തങ്ങള്‍ അറിയിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ കോള്‍ ഇന്ത്യാ ലിമിറ്റഡിന്റെ പക്കല്‍ 72.5 ദശലക്ഷം ടണ്‍ കല്‍ക്കരി ശേഖരമുണ്ട്.
രാജ്യത്തെ താപ വൈദ്യുതി നിലയങ്ങളില്‍ 22 ദശലക്ഷം ടണ്‍ കല്‍ക്കരിയുണ്ട്. രാജ്യത്തെ താപവൈദ്യുത നിലയങ്ങളിലെ പ്രതിദിന കല്‍ക്കരി ഉപയോഗം 2.1 ദശലക്ഷം ടണ്ണാണ്. ഇനിയും 30 ദിവസത്തേക്കുള്ള കല്‍ക്കരി ശേഖരം ഉണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Post a Comment

Previous Post Next Post