റോഡപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കും. കഴിഞ്ഞ ഒക്ടോബറിലാണ് കേന്ദ്ര റോഡ് ഹൈവേ ഗതാഗത മന്ത്രാലയം പദ്ധതി ആരംഭിച്ചത്. റോഡപകടങ്ങളിൽ പരിക്കേല്‍ക്കുന്നവരെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുക, നിയമ നൂലാമാലകളില്‍ നിന്ന് രക്ഷകരെ ഒഴിവാക്കുക എന്നീ ലക്ഷ്യത്തോടെയാണ് പദ്ധതി കൊണ്ടുവന്നത്.
റോഡപകടത്തിൽ പരിക്കേറ്റവരെ രക്ഷിച്ചാൽ 5000 രൂപ പാരിതോഷികം
Alakode News
0
Post a Comment