ഇന്നും കനത്ത മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലർട്ട്


സംസ്ഥാനത്താകെ ഇന്നും കനത്ത മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളില്‍ കൂടുതല്‍ മഴയുണ്ടായേക്കും. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേരളത്തില്‍ അടുത്ത 4 ദിവസം കൂടി മഴ തുടരും.

Post a Comment

Previous Post Next Post