24 മണിക്കൂറിനിടെ 44 കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു.

 കൊവിഡില്‍ രാജ്യത്ത് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 5,22,193 ആയി ഉയര്‍ന്നു. 1,755 പേരാണ് രോഗമുക്തരായത്. രോഗമുക്തി നിരക്ക് 98.75.
ഡല്‍ഹിയില്‍ മാത്രം 1,094 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഫെബ്രുവരി 10ന് ശേഷമുള്ള ഉയര്‍ന്ന പ്രതിദിന രോഗികളുടെ എണ്ണമാണിത്.
അതേസമയം, ഐ.ഐ.ടി മദ്രാസില്‍ പുതുതായി 55 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. സാഹചര്യം നിയന്ത്രണ വിധേയമാണെന്ന് തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ജെ. രാധാകൃഷ്ണന്‍ പറഞ്ഞു.

Post a Comment

Previous Post Next Post