കോവിഷീല്‍ഡിന്റെയും കോവാക്‌സിന്റെയും വില കുറച്ചു; ഡോസിന് ഇനി 225 രൂപ

രാജ്യത്ത് പതിനെട്ടുവയസു പൂര്‍ത്തിയായ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് ലഭ്യമാകാന്‍ ഒരു ദിവസം മാത്രം ശേഷിക്കേ, സ്വകാര്യ ആശുപത്രികളിലെ കോവിഷീല്‍ഡിന്റെയും കോവാക്‌സിന്റെയും വില കുത്തനെ കുറച്ച് കമ്പനികള്‍.

ഇതോടെ രണ്ടു വാക്‌സിന്‍ ഡോസുകളും 225 രൂപാവീതം നിരക്കില്‍ ലഭ്യമാകും. കോവിഷീല്‍ഡിന്റെ വില 600 രൂപയില്‍ നിന്നാണ് 225-ല്‍ എത്തിയതെങ്കില്‍ 1,200 രൂപയില്‍ നിന്നാണ് കോവാക്‌സിന്റെ വില 225 ആയി കുറഞ്ഞത്.

കോവിഷീല്‍ഡ് നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒ. അദാര്‍ പൂനാവാല, കൊവാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിന്റെ സഹസ്ഥാപക സുചിത്ര  എന്നിവരാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്കു പിന്നാലെയാണ് നീക്കം. 


Post a Comment

Previous Post Next Post