ഭവനവായ്പ ഇളവ് 2023 മാര്‍ച്ച് 31 വരെ നീട്ടി


കോവിഡ് പശ്ചാത്തലത്തില്‍ ഭവന വായ്പകളുടെ പലിശ കുറയ്ക്കാനായി ആര്‍ബിഐ പ്രഖ്യാപിച്ച ഇളവ് 2023 മാര്‍ച്ച് 31 വരെ നീട്ടി. കോവിഡ് മഹാമാരി ആരംഭിച്ച ശേഷം 2020 മെയ് മുതല്‍ റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല. 

2020 ഒക്ടോബറില്‍ പ്രഖ്യാപിച്ച ഇളവിന്റെ കാലാവധി ഈ മാര്‍ച്ച് 31ന് അവസാനിച്ച സാഹചര്യത്തിലാണ് ഇത് നീട്ടിയത്. ബാങ്കുകളുടെ കരുതല്‍ ധന നീക്കിയിരിപ്പ് വ്യവസ്ഥയാണ് ഇതിനായി ആര്‍ബിഐ അന്ന് പരിഷ്‌കരിച്ചത്. കുറഞ്ഞ പലിശ നിരക്ക് റെസിഡൻഷ്യൽ റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ വിൽപനയെ പ്രോത്സാഹിപ്പിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. 


Post a Comment

Previous Post Next Post