സിബിഎസ്‌ഇ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ ഏപ്രില്‍ 26 മുതൽ


ന്യൂഡല്‍ഹി: സിബിഎസ്‌ഇ 10, 12 ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷകള്‍ ഏപ്രില്‍ 26 മുതല്‍ ആരംഭിക്കും.

10, 12 ക്ലാസ് പരീക്ഷകള്‍ ഓഫ്ലൈന്‍ മോഡിലായിരിയ്ക്കും നടക്കുക. രാവിലെ പത്തര മുതല്‍ ഒറ്റ ഷിഫ്റ്റായിട്ടായിരിക്കും പരീക്ഷ നടത്തുക. പത്താം ക്ലാസ് പരീക്ഷ മെയ് 24 നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ജൂണ്‍ 15 നും അവസാനിക്കും. ഏപ്രില്‍ 26 ന് ആരംഭിക്കുന്ന രണ്ടാം ടേം പരീക്ഷയുടെ കൂടുതല്‍ വിശദാംശങ്ങള്‍ സിബിഎസ്‌ഇ വെബ്സൈറ്റില്‍ ലഭ്യമാകും. പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2022 മാര്‍ച്ച്‌ 2 മുതലാണ് ആരംഭിച്ചത്. ഏപ്രില്‍ 30 നകം ഇവ പൂര്‍ത്തിയാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക് സിബിഎസ്‌ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ cbseresults.nic.in അല്ലെങ്കില്‍ cbse.gov.in സന്ദര്‍ശിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം ടേം പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ ആവശ്യത്തിലേറെ സമയം ലഭിക്കുമെന്ന് സിബിഎസ്‌ഇ ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.

Post a Comment

Previous Post Next Post