സംസ്ഥാനത്ത് 10 പേര്‍ക്ക് മിന്നലേറ്റു, 9 പേര്‍ തൊഴിലുറപ്പ് തൊഴിലാളികളാണ്


തിരുവനന്തപുരം തോന്നക്കലില്‍ 10 പേര്‍ക്ക് ഇടിമിന്നലേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. 9 പേര്‍ തൊഴിലുറപ്പ് തൊഴിലാളികളാണ്. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവ ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വരും മണിക്കൂറില്‍ ഇടിമിന്നല്‍ ശക്തിപ്പെടുമെന്നും മുന്നറിയിപ്പുണ്ട്.

Post a Comment

Previous Post Next Post