മഹാരാഷ്ട്രയിൽ മാസ്ക് ഉപയോഗം ഒഴിവാക്കി


കൊവിഡ് രോഗികൾ കുത്തനെ കുറഞ്ഞതോടെ മഹാരാഷ്ട്രയിൽ നിർബന്ധിത മാസ്ക് ഉപയോഗം ഒഴിവാക്കി. മന്ത്രിസഭാ യോഗത്തിലാണ് നിർബന്ധിത മാസ്ക് ഉപയോഗം പിൻവലിച്ചതായി പ്രഖ്യാപിച്ചത്. ഇനി മഹാരാഷ്ട്രയിൽ ആവശ്യമുള്ളവർക്ക് മാത്രം മാസ്ക് ധരിച്ചാൽ മതി. ഏപ്രില്‍ 2 മുതലാണ് പുതിയ ഇളവുകൾ സംസ്ഥാനത്ത് പ്രാബല്യത്തിൽ വരിക. 2 വർഷത്തിലേറെ ആയുള്ള നിർബന്ധിത മാസ്ക് ഉപയോഗമാണ് ഇപ്പോൾ സർക്കാർ പിൻവലിച്ചത്.

Post a Comment

Previous Post Next Post