വിവാദങ്ങൾക്ക് വിരാമം:കരുവഞ്ചാൽ- വെള്ളാട് റോഡിൽ ടാറിംഗ്

ആലക്കോട്: മലയോര മേഖലയുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കരുവഞ്ചാൽ-
വെള്ളാട് പള്ളിക്കവല റോഡ് റീടാറിംഗ്
യാഥാർത്ഥ്യമായത് യാത്രാദുരിതത്തിൽ നിന്ന് നാട്ടുകാർക്ക് മോചനം നൽകുന്നതായി. വീതി കൂട്ടുന്ന
തിന് സ്ഥലം വിട്ടുകിട്ടുന്നതിനെച്ചൊല്ലി ഉടലെടുത്ത തർക്കങ്ങളും റോഡരികിലെ സ്വകാര്യ വ്യക്തികൾ ഒരാളുടെ മതിലുകൾ പൊളിച്ചതും ഇതുമായി ബന്ധപ്പെട്ട് ഉടലെടുത്ത സംഭവവികാസങ്ങളും ഏറെക്കാലമായി മലയോരത്ത് വലിയതോതിലുള്ള വിവാദ
ങ്ങളാണ് ഉയർത്തിയിരിക്കുന്നത്. ഒട്ടേറെ കേസുകളും ഇതുമായി ബന്ധപ്പെട്ട് ഉടലെടുത്തിരുന്നു.റോഡ് തർക്കം പരിഹാരം തേടി നിരവധി സമരങ്ങളും അരങ്ങേറിയിരുന്നു. ഇതിനിടെയാണ് പൊതുമരാമത്ത് വകുപ്പിന്റെ പ്രത്യേക ഇടപെടലിനെത്തുടർന്ന് റീടാറിംഗ് പ്രവൃത്തി നടത്തിയത്. കരാറുകാരായ സി.ജെ കൺസ്ട്രക്ഷൻസിന്റെ നേതൃത്വത്തിൽ റീടാറിംഗ് പ്രവൃത്തി പൂർത്തിയായി

Post a Comment

Previous Post Next Post